Gold rate in Kerala has increased Today | കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5290 രൂപയും പവന് 42320 രൂപയുമായി. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതാണ് സ്വര്‍ണത്തെ ബാധിച്ചത്. ഡോളറിന്റെ മൂല്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ഡോളറിന്റെ മൂല്യം വര്‍ധിച്ചാല്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകും.
#GoldPrice #GoldRate